കാറിൽ മയക്കുമരുന്ന് കടത്ത്: 2 പേർ പിടിയിൽ
1 min read

പ്രതികളെ തുടർനടപടികൾക്ക് പിണറായി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. മയക്കുമരുന്ന് കടത്തുന്നതിനായി ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു.എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഉത്തര മേഖല സർക്കിൾ ഇൻസ്പെക്ടർ സിനു കൊയ്ല്യത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും കൂത്തുപറമ്പ് എക്സൈസ് സർക്കിൾ, എക്സൈസ് ഇന്റലിജൻസ് കണ്ണൂർ എന്നിവ ചേർന്നുള്ള നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.
ഗണേഷ്, ജലീഷ്, സുഹൈൽ, എൻ രജിത്ത്, സി അജിത്ത്, എക്സൈസ് ഇന്റലിജൻസിലെ സുകേഷ് കുമാർ വണ്ടിച്ചാലിൽ, കെ ഉത്തമൻ, കൂത്തുപറമ്പ് റെയിഞ്ചിലെ കെ അശോകൻ, സി ഹരികൃഷ്ണൻ, സോൾദേവ്, കൂത്തുപറമ്പ് സർക്കിൾ ഓഫിസിലെ യു ഷാജി, പി പ്രമോദൻ, സതീഷ് വിളങ്ങോട്ട് ഞാലിൽ, ബിനീഷ്, സി പി ഷാജി, ബിജു എന്നിവരോടൊപ്പം പോലീസ് എടിഎസ് സ്ക്വാഡും പ്രതികളെ പിടികൂടുന്നതിൽ പങ്കാളികളായി.
