കേന്ദ്രസർക്കാരിന് തിരിച്ചടി: ഇ ഡി തലവന്റെ കാലാവധി നീട്ടാനുള്ള നടപടി റദ്ദാക്കി
1 min readമൂന്നാം തവണയും ഇ ഡി തലവന്റെ കാലാവധി നീട്ടാനുള്ള നടപടി സുപ്രിംകോടതി റദ്ദാക്കി. കാലാവധി നീട്ടണമെങ്കിൽ തീരുമാനിക്കേണ്ടത് സമിതിയെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഹർജിയിലെ വാദങ്ങൾ പരിഗണിച്ച കോടതി 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്ന് നിർദേശം നൽകി
സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ജൂലൈ 31 വരെ എസ്കെ മിശ്രയ്ക്ക് തുടരാം. സുപ്രിം കോടതി വിധിയുണ്ടായിട്ടും എസ്കെ മിശ്രയ്ക്ക് കാലാവധി നീട്ടി നൽകിയത് നിയമവിരുദ്ധമാണെന്ന് വിധി പ്രസ്താവത്തിൽ സുപ്രിം കോടതി വ്യക്തമാക്കി.