September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 10, 2024

ഇമ്മാനുവല്‍ സില്‍ക്സ് ഇരിട്ടി ഷോറൂം ഉദ്ഘാടനം മാര്‍ച്ച് 5ന്

1 min read
SHARE

ഇരിട്ടി: കേരളത്തിലെ പ്രമുഖ ടെക്സ്റ്റയില്‍ ഗ്രൂപ്പായ ഇമ്മാനുവല്‍ സില്‍ക്സിന്റെ ഏറ്റവും പുതിയ ഷോറൂം ഇരിട്ടിയില്‍ മാര്‍ച്ച് 5ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു. രാവിലെ 10നാണ് ഉദ്ഘാടന ചടങ്ങുകള്‍. തലശ്ശേരി അതിരൂപത മുന്‍ ആര്‍ച്ചി ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്നം, ജ്ഞാന തപസ്വി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നു. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നവരില്‍ നിന്നും ലൈവ് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു. ഒന്നാം സമ്മാനം 10 പവന്‍ സ്വര്‍ണം ഒരാള്‍ക്ക്, രണ്ടാം സമ്മാനം 2 പവന്‍ സ്വര്‍ണം (1 പവന്‍ വീതം) രണ്ടുപേര്‍ക്ക്, മൂന്നാം സമ്മാനം 10 പേര്‍ക്ക് ഗോള്‍ഡ് കോയിനുകള്‍ എന്നിവയാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്. ഓരോ വധുവിനും വരനും വ്യത്യസ്തവും കമനീയവുമായി അണിഞ്ഞൊരുങ്ങുവാന്‍ ബ്രൈഡല്‍ സാരികള്‍, ബ്രൈഡല്‍ ഗൗണുകള്‍, ബ്രൈഡല്‍ ലാച്ചകള്‍, വെഡ്ഡിംഗ് സ്യൂട്ട്, ഷെര്‍വാണി, വെഡ്ഡിംഗ് ദോത്തി എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനുകള്‍ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയെന്നതാണ് ഇമ്മാനുവല്‍ സില്‍ക്‌സിന്റെ ലക്ഷ്യം. അനന്യമായ വസ്ത്രശേഖരണവും മറ്റാര്‍ക്കും നല്‍കാനാവാത്ത വിലക്കുറവുമാണ് ഇമ്മാനുവല്‍ സില്‍ക്‌സിന്റെ പ്രത്യേകത. ഏറ്റവും പുതിയ ട്രെന്‍ഡി വസ്ത്രങ്ങളുടെ വിലുപമായ കളക്ഷനോടുകൂടിയ ലേഡീസ് വെയര്‍ വിഭാഗം ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകള്‍ ഒരുമിക്കുന്ന ജെന്‍സ് വെയര്‍ വിഭാഗം, കുഞ്ഞുങ്ങളുടെ മനോഹാരിതക്ക് മാറ്റുകൂ്ട്ടുന്ന ഏറ്റവും പുതിയ കളക്ഷനോടുകൂടിയ കിഡ്‌സ് വെയര്‍ വിഭാഗം, കാഞ്ചീപുരം, ആറണി, ബനാറസ്, ധര്‍മ്മാവരം, ചിരാല, സത്യമംഗലം, എലംപ്പിള്ളി, കല്‍ക്കത്ത, സൂറത്ത്, ബോംബെ, ജയ്പൂര്‍, ഹൈദരാബാദ്, ചിന്നാലംപെട്ടി, ചാപ്പ, യെല്ലാംങ്ക എന്നിവിടങ്ങളിലെ പുതിയ കളക്ഷനുകളുടെ വിപുലമായ സാരീവിഭാഗവും ഇമ്മാനുവല്‍ സില്‍ക്‌സില്‍ തയ്യാറാക്കിയിരിക്കുന്നു. ഒരു കുടുംബത്തിനാവശ്യമായ മുഴുവന്‍ തുണിത്തരങ്ങളും ഒരു കുടക്കീഴില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയെന്നതാണ് ഇമ്മാനുവലിന്റെ പ്രത്യേക. ഏറ്റവും മികച്ച കളക്ഷനുകള്‍ ഏറ്റവും മികച്ച ഗുണമേന്മയോടെ ഏറ്റവും കുറഞ്ഞ വിലയില്‍ ഏറ്റവും മികച്ച കസ്റ്റമര്‍ സര്‍വ്വീസോടുകൂടി നല്‍കുകയെന്നതാണ് ഇമ്മാനുവല്‍ സില്‍ക്‌സിന്റെ ലക്ഷ്യമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഉദ്ഘാടന ലൈവ് നറുക്കെടുപ്പിന് പുറമെ പര്‍ച്ചെയ്‌സ് ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്ന് നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് ബംബര്‍ സമ്മാനമായി റിനോള്‍ട്ട് ക്വിഡ്‌ കാര്‍ നല്‍കുന്നു.