March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
March 4, 2026

ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോൾ അയാളെക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികം,അതിൽ തെറ്റില്ല’

SHARE

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുള്ള ഗാനത്തേയും ആല്‍ബത്തേയും പിന്തുണച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ രംഗത്ത്.ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോൾ അയാളെക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിൽ തെറ്റില്ല. പി ജയരാജൻ വിഷയത്തിൽ പാർട്ടി ശാസിച്ചത് പഴയ ചരിത്രമാണ്. അത് ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള കേരള സിഎം എന്ന തട്ടുപൊളിപ്പൻ വീഡിയോ ഗാനം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായ സാഹചര്യത്തിലാണ് ഇപിജയരാജന്‍റെ പ്രതികരണം. കൊവിഡിലെയും പ്രളയത്തിലെയും രക്ഷകനായി മുഖ്യമന്ത്രിയെ  അവതരിപ്പിക്കുന്ന ഗാനത്തില്‍    നിരവധി വിശേഷണങ്ങളും പിണറായി വിജയന് നൽകിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പാട്ട് എന്നാല്‍ ചില ഇടത് കേന്ദ്രങ്ങളില്‍ നിന്നടക്കം വിമർശനവും നേരിടുകയാണ്.