August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 29, 2026

നിയമസഭാ സമ്മേളനം തുടങ്ങിയിട്ടും കക്ഷിനേതാവിനെ നിശ്ചിയിക്കാനായില്ല: ബിജെപിയിൽ ഭിന്നത

SHARE

നിയമസഭാ കക്ഷി നേതാവിനെച്ചൊല്ലി ബിജെപിയിൽ ഭിന്നത. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ദേശിയ എക്സിക്യൂട്ടീവ് അംഗം വി.മുരളീധരനും തമ്മിലാണ് തർക്കം. മൂന്ന് സീറ്റുമായി നിയമസഭാ തിരഞ്ഞെടുപ്പിൽചരിത്രം കുറിച്ചതിന്റെ ശോഭ കെടുത്തുന്നതർക്കമാണ് ബിജെപിയിൽ നടക്കുന്നത്. നിയമസഭാ സമ്മേളനം തുടങ്ങിയിട്ടും കക്ഷിനേതാവിനെ നിശ്ചിയിക്കാനായിട്ടില്ല.കേന്ദ്ര നേതാക്കൾ സംസ്ഥാനത്തെത്തിയപ്പോൾ നടത്തിയ ആലോചനയിൽ ഭൂരിപക്ഷ പിന്തുണവി. മുരളീധരനായിരുന്നു.പിന്നീട് സംസ്ഥാനകോർ കമ്മിറ്റി ചേർന്നപ്പോൾ അതിനോട് രാജീവ് ചന്ദ്രശേഖർ വിയോജിച്ചു. കക്ഷി നേതാവാകണമെന്ന നിലപാടിൽ  രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും ഉറച്ചുനിൽക്കുന്നത് മൂലമാണ് തീരുമാനത്തിൽഎത്താനാകാത്തത്.സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖർ നിയമസഭാ കക്ഷി നേതൃപദവി ഏറ്റെടുത്താൽ രണ്ട് പദവിയാകുമെന്നാണ് വി.മുരളീധരനെ അനുലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.തർക്കം മുറുകിയതോടെ വിഷയം കേന്ദ്ര നേതൃത്വത്തിൻെറമുന്നിൽ എത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനുളളിൽ കേന്ദ്ര നേതൃത്വം തീരുമാനം അറിയിക്കുമെന്നാണ് സൂചന. സംസ്ഥാന അധ്യക്ഷൻ തന്നെ നിയമസഭാ കക്ഷി നേതാവായി തുടരാനാണ് കേന്ദ്ര നിർദ്ദേശമെങ്കിൽ രാജീവ് ചന്ദ്രശേഖർ നേതൃസ്ഥാനത്തെത്തും. വി.മുരളീധരൻ നിയമസഭാ കക്ഷി സെക്രട്ടറിയും ബി.ബി.ഗോപകുമാർ വിപ്പുമായേക്കും.എന്നാൽ പാർലമെൻറി രാഷ്ട്രീയത്തിൽ പരിചയസമ്പന്നനായ വി.മുരളീധരനെ നിയമസഭാ കക്ഷിനേതാവാക്കാൻ സമ്മർദ്ദവും ശക്തമാണ്.