നേരിടേണ്ടി വന്നത് പരിഹാസവും അപമാനവും; സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ പരാതിയുമായി കോസ്റ്റ്യൂം ഡിസൈനർ
1 min readസംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ പരാതിയുമായി കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമൻ. സംവിധായകനിൽ നിന്ന് നേരിടേണ്ടി വന്നത് കടുത്ത പരിഹാസവും അപമാനവുമെന്നാണ് ലിജിയുടെ പരാതി. രതീഷിന്റെ പുതിയ ചിത്രമായ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിൽ ജോലി ചെയ്തിട്ടും ചിത്രത്തിന്റെ ക്രെഡിറ്റ് ലൈനിൽ പേര് ഉൾപ്പെടുത്തിയില്ലെന്നു കാണിച്ച് ലിജി എറണാകുളം മുന്‍സിഫ് കോടതിയെ സമീപിച്ചു.
സംവിധായകനിൽ നിന്ന് മോശമായ പെരുമാറ്റമാണ് സിനിമയുടെ തുടക്കം മുതൽ നേരിടേണ്ടി വന്നതെന്നും പറഞ്ഞ പ്രതിഫലം തന്നില്ലെന്നും ലിജി പറഞ്ഞു. സിനിമ ഇറങ്ങിയപ്പോൾ ക്രെഡിറ്റ് ലൈനിൽ അസിസ്റ്റന്റ് എന്നാണ് തന്റെ പേര് വന്നത് എന്നും കോസ്റ്റ്യൂം ഡിസൈനറുടെ ക്രെഡിറ്റിൽ വേറൊരു വ്യക്തിയുടെ പേരായിരുന്നു എന്നും ലിജി ആരോപിച്ചു.