വൻ വിലക്കുറവിൻ്റെ ഫെബ്രുവരി; ഓഫറുമായി മഹീന്ദ്ര, കുറയുക ഈ വാഹനങ്ങൾക്ക്
1 min read

ഫെബ്രുവരി മാസം കാര്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുകയാണ് വാഹന നിർമാണ കമ്പനികൾ. ഒടുവിൽ മഹീന്ദ്രയാണ് ഓഫർ പ്രഖ്യാപിച്ചത്. മഹീന്ദ്രയുടെ എക്സ് യു വി 700, സ്‌കോര്‍പിയോ, ഥാര്‍ എന്നിവയ്ക്ക് 1.25 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. MY2024, MY2025 മോഡലുകള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും.
സ്‌കോര്‍പിയോക്ക് 1.25 ലക്ഷം രൂപ വരെയും സ്‌കോര്‍പിയോ ക്ലാസിക്കിന് 1.25 ലക്ഷം രൂപ വരെയും കിഴിവാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. സ്‌കോര്‍പിയോയുടെ അടിസ്ഥാന മോഡലായ S ട്രിമ്മിന് 1.25 ലക്ഷം രൂപ കിഴിവ് ലഭിക്കും. അതേസമയം, സ്‌കോര്‍പിയോയുടെ ഏറ്റവും ഉയര്‍ന്ന വകഭേദമായ S11 ന് 90,000 രൂപയുടെ കിഴിവാണ് ലഭിക്കുക.
സ്‌കോര്‍പിയോ ക്ലാസിക് എസിന്റെ MY2025 മോഡലിന് 90,000 രൂപ കിഴിവും സ്‌കോര്‍പിയോ ക്ലാസിക് S11-ന് 44,000 രൂപയുടെ കിഴിവും ലഭിക്കും. സ്‌കോര്‍പിയോ N മോഡലുകളിലും കിഴിവ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കോര്‍പിയോ N Z2 ന്റെ MY2024 മോഡലുകള്‍ക്ക് 35,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും, അതേസമയം Z11 മോഡലിന് 40,000 രൂപ കിഴിവുണ്ട്. Z8, Z8L MY 2024 മോഡലുകള്‍ക്ക് 80,000 രൂപ കിഴിവ് ലഭിക്കും. സ്‌കോര്‍പിയോ N Z4 ന്റെ MY2025 മോഡലുകള്‍ക്കും സ്‌കോര്‍പിയോ N Z6 നും യഥാക്രമം 20,000 രൂപയും 90,000 രൂപയും ഓഫറുകള്‍ ലഭിക്കും.
ഥാര്‍ 2WD പെട്രോളിന് 1.25 ലക്ഷം രൂപയും ഥാര്‍ 2WD ഡീസലിന് 50,000 രൂപയും ഥാര്‍ 4WD യുടെ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ക്ക് ഒരു ലക്ഷം രൂപയും കിഴിവ് ലഭിക്കും. ഥാര്‍ 2WD, പെട്രോള്‍ മോഡലുകള്‍ക്ക് 1.25 ലക്ഷം രൂപയുടെ ഓഫറുകള്‍ ലഭിക്കുന്നു. XUV 700 ന്റെ MY2024 മോഡലുകള്‍ക്ക് മഹീന്ദ്ര വന്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. XUV 700 AX3, AX5 ട്രിമ്മുകള്‍ക്ക് 50,000 രൂപയുടെ കിഴിവ് ലഭിക്കും. AX7 ട്രിമ്മിന്റെ MY 2024 മോഡലിന് ഒരു ലക്ഷം രൂപ കിഴിവുണ്ട്. അതേസമയം, MX ട്രിമ്മിന് 60,000 രൂപ കിഴിവ് ലഭിക്കും. MY2025 മോഡലുകളുടെ AX5, AX5S എന്നിവയില്‍ 20,000 രൂപയുടെ കിഴിവും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു.
