August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 10, 2026

തമിഴ്നാട് തൂക്കിയ വിജയ്ക്ക് ആശംസകളുമായി സിനിമാ താരങ്ങൾ; അഭിനന്ദിച്ച് മോദിയും

SHARE

കന്നിയങ്കത്തിൽ തന്നെ തമിഴ്നാട് തൂക്കിയ വിജയ്ക്ക് ആശംസകളുമായി പ്രമുഖ സിനിമാ താരങ്ങൾ. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഇന്ത്യൻ സിനിമയിലെ നിരവധി താരങ്ങൾ വിജയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിജയ്ക്ക് ആശംസകൾ നേർന്നു.ഇരു മുന്നണികളെയും പരാജയപ്പെടുത്തി തമിഴ് നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി തമിഴക വെട്രി കഴകം മാറിയതിന് പിന്നാലെയാണ് താരങ്ങൾ ദളപതിയ്ക്ക് ആശംസകളുമായി എത്തിയത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് പുറമെ, രജനീകാന്ത്, സൂര്യ,ചിരഞ്ജീവി, ടൈഗർ ഷെറോഫ്, സിമ്രാൻ, അജുവർഗീസ് തുടങ്ങി നിരവധി പ്രമുഖരാണ് സമൂഹമാധ്യമങ്ങളിലൂടെ വിജയ്ക്ക് അഭിനന്ദനം അർപ്പിച്ചത്. ജനങ്ങൾക്ക് വിജയുടെ മേലുള്ള വിശ്വാസം അത്ഭുതകരമെന്നാണ് ടൈഗർ ഷെറോഫ് കുറിച്ചത്. സമൂഹ നീതിയിൽ ഊന്നിയ ഭരണം കാഴ്ചവെയ്ക്കാൻ വിജയ്ക്ക് സാധിയ്ക്കട്ടെയെന്ന് എ ആർ റഹ്മാന്റെ പോസ്റ്റ്.നയൻതാര, ഹേമമാലിനി,നാനി, മഹേഷ്ബാബു, കാജൽ അഗർവാൾ തുടങ്ങിയ പ്രമുഖരും ജീവിതത്തിലെ അടുത്ത ചാപ്റ്ററിന് വിജയ്ക്ക് ആശംസകളുമായി എത്തി.