തിരുവല്ലയിൽ വയോധിക തീ കൊളുത്തി മരിച്ച നിലയിൽ
1 min readതിരുവല്ലയിൽ വയോധികയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പ്രം കോച്ചാരി മുക്കം തെക്കേടത്ത് മത്തായി എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മയാണ് മരിച്ചത്. 83 വയസായിരുന്നു. കിടപ്പുമുറിക്കുള്ളിൽ തീ കൊളുത്തി മരിച്ച നിലയിലായിരുന്നു മൃതദേഹം .രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് വീട്ടുകാർ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തി. നിലവിൽ പൊലീസ് ഒരു പ്രാഥമിക നിഗമനത്തിലേക്ക് എത്തുന്ന ഘട്ടത്തിൽ ആയിട്ടില്ല. സംഭവത്തിൽ പൊലീസ് ചില സാഹചര്യ തെളിവുകൾ ശേഖരിക്കുകയും, നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. നിലവിൽ പരിശോധനകളും, തെളിവെടുപ്പുകളും പ്രദേശം കേന്ദ്രീകരിച്ച് നടക്കുകയാണ്.