പി വി അൻവർ എംഎൽഎയുടെ റിസോർട്ടിന്റെ 4 തടയണകളും പൊളിക്കണം; ഹൈക്കോടതി

1 min read
SHARE

നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ 4 തടയണകളും പൊളിക്കണമെന്ന് ഹൈക്കോടതി. അൻവറിന്റെ റിസോർട്ടിന്റെ തടയണകൾ ഒരു മാസത്തിനുള്ളിൽ പൊളിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. തടയണകൾ പൊളിക്കുന്നതിന്റെ ചെലവ് ഉടമകൾ വഹിക്കണമെന്ന് കോടതി പറഞ്ഞു.ഉടമകൾ പൊളിച്ചില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്തിന് പൊളിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊളിച്ചു നീക്കുന്ന നടപടിക്ക് വലിയ ചെലവ് വന്നാൽ അത് റിസോർട്ട് ഉടമകളിൽ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി