January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 14, 2026

തൊടുപുഴ ഓടിക്കൊണ്ടിരുന്ന ബൈക്കിൽ തീ, നിമിഷനേരം കൊണ്ട് ആളിപ്പടർന്നു, ഓടിച്ചയാൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

SHARE

തൊടുപുഴ: തൊടുപുഴ കോലാനിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. 10.30യോടെയാണ് സംഭവം. യിംസൺ പാപ്പച്ചൻ എന്നയാൾ ഓടിച്ച ബൈക്കാണ് കത്തിയത്. തീ പടരുന്നത് കണ്ടു ബൈക്ക് നിർത്തി ഇറങ്ങി മാറിയതിനാൽ വലിയ അപകടം ഒഴിവായി. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.