ആദ്യം ചാറ്റിങ്, ഒടുക്കം നാലരപവന്റെ മാലകൊണ്ട് ഓട്ടം; പിന്നാലെ അഴിക്കുള്ളിൽ
1 min readമലപ്പുറത്ത് യുവതിയെ ശാരീരികമായി ഉപദ്രവിച്ച ശേഷം നാലര പവൻ സ്വർണവുമായി കടന്നുകളഞ്ഞ പ്രതി പിടിയിൽ.പരപ്പനങ്ങാടി കോട്ടത്തറ ഉള്ളിശ്ശേരി വിവേക്(31) ആണ് പൊലീസിന്റെ പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ബന്ധം സ്ഥാപിച്ച ശേഷമാണ് യുവാവ് യുവതിയുടെ സ്വർണവുമായി കടന്നുകളഞ്ഞത്.
സോഷ്യൽ മീഡിയയിലൂടെയാണ് വിവേക് യുവതിയെപരിചയപ്പെട്ടത്. ചാറ്റിങ്ങിലൂടെ ഇരുവരും നല്ല അടുപ്പത്തിലായി. തുടർന്ന് സഹോദരന്റെ ചികിത്സയ്ക്ക് പണം വേണമെന്ന് ഇയാൾ യുവതിയോട് ആവശ്യപ്പെട്ടു. തുടർന്ന് യുവതിയുടെ ഭർത്താവിന്റെ വീട്ടിലെത്തിയ ഇയാൾ വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി യുവതി കടന്നുപിടിച്ചു.പിന്നാലെ സ്വർണമാലയുമായി ഓടി രക്ഷപ്പെടുകയായിരുന്നു.സംഭവത്തിൽ യുവതി പരാതി നൽകിയതോടെ പൊലീസ് പ്രതിക്കായി അന്വേഷണം തുടർന്നിരുന്നു.പിന്നാലെ തിരൂരിൽ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇവയിൽ അടിച്ചുമാറ്റിയ സ്വർണം വിൽപ്പന നടത്തിയെന്ന് പൊലീസ് അന്വേഷണയത്തടകിൽ കണ്ടെത്തിയിരുന്നു. ഈ മാലയും പൊലീസ് പിന്നീട് കണ്ടെത്തി,.