September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

സിപിഐഎം എറണാകുളം മുൻ ജില്ലാ സെക്രട്ടറിയേറ്റംഗം വി പി ശശീന്ദ്രൻ അന്തരിച്ചു

SHARE

സിപിഐഎം എറണാകുളം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന വി പി ശശീന്ദ്രൻ അന്തരിച്ചു.
ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ട്, അശമന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്,കേരഫെഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് (ശനിയാഴ്ച) വൈകിട്ട് 5 മണിക്ക് അശമന്നൂരിലെ വീട്ടുവളപ്പിൽ നടക്കും.

അനുശോചിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

വി പി ശശീന്ദ്രന്റെ വിയോ​ഗത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചിച്ചു. വിയോഗത്തിൽ കുടുംബാംഗങ്ങളുടേയും സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.സിപിഐ എം എറണാകുളം മുൻ ജില്ലാ സെക്രട്ടറിയേറ്റംഗം സ. വി പി ശശീന്ദ്രന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം പെരുമ്പാവൂർ ഏരിയാ സെക്രട്ടറി, പഞ്ചായത്ത്‌ പ്രസിഡന്റ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്തംഗം, സഹകരണ ബാങ്ക് പ്രസിഡന്റ്, എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരഫെഡ് ചെയർമാൻ എന്നീ നിലകളിലെല്ലാം മികച്ച പ്രവർത്തനം കാഴ്ച വെച്ച സഖാവിനെയാണ് നഷ്ടമായിരിക്കുന്നത്. സഖാവിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടേയും സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു, അന്ത്യാഭിവാദ്യങ്ങൾ’.