May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 19, 2025

ഓട്സ് മുതൽ മഞ്ഞൾ വരെ’; കുട്ടികളുടെ ചർമ്മ സംരക്ഷണം ഇങ്ങനെ

1 min read
SHARE

മുതിർന്നവർ തങ്ങളുടെ ചർമ്മത്തെ എത്രത്തോളം കാത്ത് സൂക്ഷിക്കുന്നുവോ അതുപോലെ തന്നെ കുട്ടികളിലും ചർമ്മ സംരക്ഷണം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും നിങ്ങളുടെ കുട്ടിയുടെ ചർമ്മത്തെ പരിപാലിക്കുന്നത് ഏറെ പ്രധാനപ്പെട്ട കാര്യങ്ങളിൽപ്പെട്ടവയാണ്.കുട്ടികളുടെ ചർമ്മം വളരെ ലോലവും കട്ടി കുറഞ്ഞതുമാണ്. അതിനാൽ തന്നെ അവർക്കായി തിരഞ്ഞെടുക്കുന്ന ഉത്പന്നങ്ങളും അത്ര തന്നെ ലോലമായിരിക്കണം.

ചേരുവകളുടെ തിരഞ്ഞെടുപ്പ് പരമപ്രധാനമാണ്, കാരണം ഇവയിലൂടെയാണ് നമ്മുടെ കുഞ്ഞുങ്ങളുടെ മൃദുലമായ ചർമ്മങ്ങൾ സൗമ്യമായി കൈകാര്യം ചെയ്യുന്നത്. അങ്ങിനെ കുട്ടികളുടെ ചർമ്മത്തെ മികച്ച രീതിയിൽ സംരക്ഷണം നൽകുന്ന അഞ്ച് ജൈവ ചേരുവകളും അവയുടെ ഗുണങ്ങളും നമുക്കൊന്ന് അറിഞ്ഞിരിക്കാം.

1. ഓട്സ്

ചർമ്മത്തിന് ജലാംശം നല്കുന്നതിനും പ്രോട്ടീൻ നിലനിർത്തുന്നതിനും ഏറെ സഹായിക്കുന്ന ഒന്നാണ് ഓട്സ്. ചർമ്മത്തിന്റെ ഈർപ്പ തടസം ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. മാത്രമല്ല പിഎച്ച് ബാലൻസ് നിലനിർത്തുകയും കുട്ടികളുടെ ചർമ്മം കൂടുതൽ മൃദുവായി സൂക്ഷിക്കാൻ ഇവ സഹായിക്കുകയും ചെയ്യും.

2. ഗോതമ്പ്

കുട്ടികളിലെ മികച്ച ചർമ്മ സംരക്ഷണത്തിനുള്ള പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഗോതമ്പ്. ഗോതമ്പ് കൊണ്ടുള്ള വിഭവങ്ങൾ കുട്ടികൾക്ക് പാകം ചെയ്തു കൊടുക്കുന്നത് ശരീരത്തിൽ പ്രോട്ടീൻ നിലനിർത്തുന്നതിന് സഹായിക്കും. ചർമ്മത്തിലെ ജലാംശം വര്ധിപ്പിക്കുന്നതും വരൾച്ച തടയുന്നതിനും പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ഗോതമ്പ് കാരണമാകുന്നുണ്ട്. ശരീരത്തെ പോഷിപ്പിക്കുന്നതിന് പോഷകങ്ങൾ അത്യന്താപേക്ഷിതമാണ്, ആരോഗ്യവും കുട്ടികളുടെ ചർമ്മ സംരക്ഷണത്തിന് ഏറെ പ്രധാനമാണ്.

.ചമോമൈല്‍

സെൻസിറ്റീവ് ചർമ്മമുള്ള കുട്ടികൾക്ക് ഏറെ അനുയോജ്യമായ ഒന്നാണ് ചമോമൈല്‍. ആരോഗ്യരംഗത്ത് ഏറെ പ്രാധാന്യമുള്ള ഒരു ഔഷധ സസ്യമാണിത്. ഇളം മഞ്ഞ നിറത്തിലുള്ള ഈ ചെടിക്ക് ചുറ്റുമായി വെള്ള നിറത്തിലുള്ള ചെറിയ ഇലകൾ കാണാം. ചമോമൈലിൽ കാണപ്പെടുന്ന ബിസാബോളോളിന് ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് ചർമ്മത്തിലുണ്ടണ്ടാകുന്ന ചുവപ്പു നിറത്തിലുള്ള വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

ഇതിന്റെ സ്വാഭാവിക ആന്റിമൈക്രോബയൽ ഗുണങ്ങൾ അണുബാധ തടയാൻ സഹായിക്കും, ഇത് ചെറിയ മുറിവുകൾക്കും പോറലുകൾക്കും അനുയോജ്യമാണ്. കൂടാതെ ചമോമൈൽ ചർമ്മത്തിൽ ജലാംശം നിലനിർത്തുകയും വരണ്ട ചർമ്മത്തെ ശമിപ്പിക്കുകയും മൃദുവായ ഘടന നൽകാൻ സഹായിക്കുകയും ചെയ്യുന്നു.

4. മഞ്ഞൾ

ആന്റിഓക്‌സിഡന്റുകളാലും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാലും സമ്പന്നമായ ഒന്നാണ് മഞ്ഞൾ. കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പല ചർമ്മരോഗങ്ങൾക്കും ഇത് ഗുണം ചെയ്യും. കുട്ടികളിൽ ഉണ്ടാകുന്ന ചുണങ്ങുകൾക്കും മുഖക്കുരുവിനും ചെറിയ മുറിവുകളും ശമിപ്പിക്കാൻ മഞ്ഞൾ ഗുണം ചെയ്യും. ശരീരത്തിന്റെ പാദം മുതൽ തലവരെയുള്ള എല്ലാ പ്രശ്നങ്ങൾക്കും പ്രതിവിധി നൽകാൻ മഞ്ഞളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾക്ക് കഴിയും. പ്രകൃതിദത്തമായ ആന്റിസെപ്ടിക് ആണ് മഞ്ഞള്‍. ഒപ്പം ബാക്ടീരിയയെ ചെറുക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്.