April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 18, 2025

സർക്കാരിന്റേത് നെൽകർഷകരെ സഹായിക്കുന്ന നിലപാട്; കിറ്റ് വാങ്ങാന്‍ നാളെയും കൂടി അവസരം: മന്ത്രി ജിആര്‍ അനില്‍

1 min read
SHARE

തിരുവനന്തപുരം: നെൽകർഷകരെ സഹായിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കേന്ദ്രവിഹിതം ലഭിക്കാൻ ആറ് മുതൽ എട്ട് മാസം വരെ സമയമെടുക്കും. ഈ യാഥാർത്ഥ്യം അധികം ആളുകൾക്ക് അറിയില്ലെന്നും ജി ആർ അനിൽ പറഞ്ഞു.  637.6 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാനുണ്ട്. 216 കോടി രൂപ കർഷകർക്ക് കൊടുത്തു തീർക്കാനുണ്ടെന്നും ജിആർ അനിൽ പറഞ്ഞു. കേന്ദ്രവിഹിതം വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി വ്യക്തമാക്കി. അവസാനം സംഭരിച്ച നെല്ലിന്റെ വില കിട്ടാൻ ആറ് മാസമെങ്കിലും കഴിയും. കാലതാമസം ഒഴിവാക്കാനാണ് പിആർഎസ് വായ്പ സംവിധാനം 2018 മുതൽ പ്രാബല്യത്തിൽ ഉള്ളത്. പിആർഎസ് വായ്പയുടെ പേരിൽ കർഷകർക്ക് ബാധ്യത ആകില്ല. അക്കാര്യത്തിൽ സർക്കാരാണ് ഗ്യാരണ്ടി. 250373 കർഷകരിൽ നിന്നാണ് നെല്ല് സംഭരിച്ചത്. ഉദ്പാദിപ്പിച്ച നെല്ല് അത്രയും സർക്കാർ സംഭരിച്ചു. 2070 .70 കോടി യാണ് വില. 1854 കോടി കൊടുത്തു.  230000 കർഷകർക്ക് പണം കിട്ടിയിട്ടുണ്ട്. 216 കോടി ബാലൻസ് ഉണ്ട്. അത് കൊടുത്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഓണക്കാലത്ത് സർക്കാർ നടത്തിയത് മികച്ച വിപണി ഇടപെടലാണ്. 7 കോടി രൂപയുടെ വിൽപന 14 ഓണം ഫെയറുകൾ വഴി നടന്നു. 13 ന് ഇനം സബ്സിഡി ഇനങ്ങൾക്ക് ഓണ വിപണിയിൽ കുറവുണ്ടായി. സപ്ലെയ്കോക്ക് സബ്സിഡി ഇനത്തിൽ മാത്രം 30 കോടിയുടെ അധിക ബാധ്യത വന്നിട്ടുണ്ട്. 83 ശതമാനം കാർഡ് ഉടമകൾ റേഷൻ വാങ്ങിയിട്ടുണ്ട്. കോട്ടയത്ത് 37000 കിറ്റ് കൊടുക്കാനുണ്ട്. 510754 കിറ്റ് കൊടുത്തു കഴിഞ്ഞു. കിറ്റ് വാങ്ങാത്തവർക്ക് നാളെയും കൂടി വാങ്ങാമെന്നും മന്ത്രി വ്യക്തമാക്കി.