സഹീര്‍ ഖാനെയല്ല, ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസത്തെ ബൗളിംഗ് കോച്ചാക്കണമെന്ന് ഗംഭീര്‍
1 min read

മുംബൈ: ഗൗതം ഗംഭീര്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ചുമതലയേറ്റതിന് പിന്നാലെ ആരൊക്കെയാകും സഹപരിശീലകരെന്ന കാര്യത്തില്‍ ആകാംക്ഷ തുടരുകയാണ്. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകരായി ആരെത്തുമെന്നാണ് ആകാംക്ഷയേറ്റുന്ന കാര്യം. മുഖ്യ പരിശീലകന്‍റെ കാര്യത്തിലെന്ന പോലെ സഹപരിശീലകരായും ഇന്ത്യക്കാര്‍ തന്നെ മതിയെന്നാണ് ബിസിസിഐ നിലപാടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ബൗളിംഗ് കോച്ചായി ഗംഭീര്‍ മുന്‍ ഇന്ത്യന്‍ താരം വിനയ് കുമാറിന്‍റെ പേര് നിര്‍ദേശിച്ചുവെന്നും എന്നാല്‍ സഹീര്‍ ഖാനെയോ ലക്ഷ്മിപതി ബാലാജിയെയോ ബൗളിംഗ് പരിശീലകനാക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ ബൗളിംഗ് പരിശീലകനായി മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോര്‍ണി മോര്‍ക്കലിനെ പരിഗണിക്കണമെന്ന നിര്‍ദേശം ഗംഭീര്‍ മുന്നോട്ടുവെച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.
