May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 21, 2025

ഗംഗയും നകുലനും സണ്ണിയും വീണ്ടും എത്തുന്നു, മണിച്ചിത്രത്താഴ് റീ-റിലീസ് തീയതി പ്രഖ്യാപിച്ചു

1 min read
SHARE

എത്ര കണ്ടാലും മതി വരാത്ത, മടുക്കാത്ത നിരവധി ചിത്രങ്ങൾ ഉണ്ട്. അത്തരത്തിൽ മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ചിരിക്കുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. ഫാസിൽ സംവിധാനം ചെയ്ത ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുമെന്ന വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. ചിത്രത്തിന്റെ റീ റീലീസ് തീയതി പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഓഗസ്റ്റ് 17 ന് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തും. പുത്തൻ സാങ്കേതികവിദ്യയിൽ ഫോർ കെ അറ്റ്മോസിൽ ആണ് മണിച്ചിത്രത്താഴ് വീണ്ടും എത്തുന്നത്. 1993ൽ ഫാസിലിന്റെ സംവിധാനത്തിലാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ​ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവർ കസറിയപ്പോൾ ​ഗം​ഗ, നാ​ഗവല്ലി എന്നീ കഥാപാത്രങ്ങളായി എത്തി ശോഭന പ്രകടനത്തിൽ അമ്പരപ്പിച്ചിരുന്നു.

മലയാളത്തിലെ വൻ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു. എന്നാൽ മലയാളത്തിലെ മണിച്ചിത്രത്താഴിനോളം ആ സിനിമകൾക്ക് ശോഭിക്കാൻ സാധിച്ചിരുന്നില്ല എന്നത് വാസ്തവമാണ്. അതേസമയം, മോഹൻലാലിന്റെ ദേവദൂതനും റീ-റിലീസിന് ഒരുങ്ങുകയാണ്. സിബി മലയിൽ സംവിധാനം ചെയ്ത് ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. നേരത്തെ ജോഷിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത വൻ ഹിറ്റായി മാറിയ സ്ഫടികവും റീ-റിലീസ് ചെയ്തിരുന്നു.