തൃശൂരിൽ പെൺകുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
1 min read

തൃശൂരിൽ പെൺകുട്ടിയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആലപ്പാട് കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ് (22) മരിച്ചത്.
മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയാണ് നേഹ. 6 മാസം മുൻപായിരുന്നു നേഹയും പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്തും തമ്മിലുള്ള വിവാഹം നടന്നത്. ഞായറാഴ്ച നേഹയും ഭർത്താവ് രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടർന്ന്, ഭർത്താവ് തിരിച്ചുപോകുകയും ചെയ്തു.മുറി തുറക്കാത്തതിനെ തുടർന്നു വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് നേഹയെ മരിച്ചനിലയിൽ കണ്ടത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
