April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 18, 2025

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു.

1 min read
SHARE

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 30 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5500 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 240 രൂപ വർധിച്ച് 44,000 രൂപയുമായി.ഇന്നലെയും സ്വർണ വിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്വില 5470 രൂപയിലെത്തിയിരുന്നു.കഴിഞ്ഞ രണ്ടുമൂന്നു വർഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വർണ വ്യാപാര മേഖലയ്ക്ക് ഇത്തവണ ഉണർവ് ലഭിച്ചു. കഴിഞ്ഞവർഷത്തേക്കാൾ 20% ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര സ്വർണ്ണവില 2011 ൽ 1917 ഡോളർ വരെ ഉയർന്നതിന് ശേഷം 2012-13 കാലഘട്ടത്തിൽ 1200 ഡോളറിലേക്കും, പിന്നീട് 1050 ഡോളർ വരെയും കുറഞ്ഞിരുന്നു. അന്ന് 24000 പവൻ വിലയും ഗ്രാമിന് 3000 രൂപയുമായിരുന്നു. ഇന്ത്യയിൽ സ്വർണ്ണ വില കുറയാതിരുന്നതിന് കാരണം, ഇന്ത്യൻ രൂപ 46 ൽ നിന്നും 60 ലേക്ക് ദുർബ്ബലമായതാണ്. ഇന്ത്യൻ രൂപ ദുർബലമാകുന്തോറും സ്വർണ്ണവില ഉയരുകയാണ് ചെയ്യുന്നത്.