July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 26, 2026

സംസ്ഥാനത്ത് ചരക്ക് ലോറികൾ പണിമുടക്കും

SHARE

സംസ്ഥാനത്ത് ചരക്കു ലോറികൾ പണിമുടക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച ഒക്ടോബർ നാലിനാണ് 24 മണിക്കൂർ സമരം. ഒരു ചരക്ക് ലോറിയും കേരള അതിർത്തിയിൽ പ്രവേശിപ്പിക്കില്ലെന്ന് ലോറി ഉടമകളുടെ സംഘടന അറിയിച്ചു. ഓൺലൈൻ കേസുകൾ എടുത്ത് ലോറി ഉടമകളെ ദ്രോഹിക്കുന്നുവെന്ന ആരോപണമാണ് അവർ പ്രധാനമായും ഉയർത്തുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന ടാക്സ് ഇടാക്കുന്നു. ഡ്രൈവർമാർക്ക് വാഹനം പാർക്ക് ചെയ്ത് വിശ്രമിക്കുന്നതിനുള്ള സൗകര്യം സംസ്ഥാനത്ത് ഇല്ല, ഇഎസ്ഐ, പി എഫ് പദ്ധതികൾ ഡ്രൈവർമാർക്ക് നടപ്പാക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചന സമരം.