ലോകമെമ്ബാടുമുള്ള കേരളീയര്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ
1 min read

തിരുവനന്തപുരം: ലോകമെമ്ബാടുമുള്ള കേരളീയര്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ബുധനാഴ്ച രാവിലെ 7.50ന് ബീമാപള്ളിയില്‍ നടന്ന ഈദ്ഗാഹ് ചടങ്ങില്‍ ഗവർണർ പങ്കെടുത്തു.“ലോകമെമ്ബാടും ഉള്ള കേരളീയര്‍ക്ക് എന്റെ ഹാർദമായ ഈദുല്‍ ഫിത്തർ ആശംസകള്‍. ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ഉദാരതയുടെയും മഹിമയെ വാഴ്ത്തുന്ന ആഘോഷമാണ് ഈദുല്‍ ഫിത്തർ. പട്ടിണിരഹിതവും കൂടുതല്‍ സന്തോഷകരവുമായ ലോകം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന സന്ദേശമാണ് റമദാൻ വ്രതം നല്‍കുന്നത്. കനിവും സാഹോദര്യവും ഈദ് ആഘോഷത്തില്‍ മാത്രമല്ല ജീവിതത്തില്‍ എന്നും നമുക്ക് മാർഗദീപമാകട്ടെ” എന്നും ഗവർണർ ആശംസിച്ചു.
