June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 14, 2026

കൃഷിയിലൂന്നി സർക്കാർ; സമഗ്രമായ നെല്ല് വികസന പദ്ധതിക്ക് 150 കോടി അനുവദിച്ചു

SHARE

സമഗ്രമായ നെല്ല് വികസന പദ്ധതിക്ക് 150 കോടി പ്രഖ്യാപിച്ച് മന്ത്രി കെ എൻ ബാലഗോപാൽ. കാർഷിക സർവ്വകലാശാലയ്ക്ക് 43 കോടി അനുവദിച്ചു. പച്ചക്കറി വികസനത്തിന് 78.45 കോടിയും 33.14 കോടി വിള ഇൻഷുറൻസിനും അനുവദിച്ചതായി മന്ത്രി നിയമസഭയിൽ പറഞ്ഞു.

 

തിരുവനന്തപുരത്ത് ഔദ്യോഗിക വ്യാപാര വികസന കേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. തീരദേശ വികസനത്തിന് പ്രത്യേക പാക്കേജ്, കടൽത്തീരങ്ങളുടെ സംരക്ഷണത്തിന് 100 കോടിയും അനുവദിച്ചുവെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. സൈബർ വിങ് ശക്തിപ്പെടുത്തുവാനായി രണ്ടുകോടി രൂപ അനുവദിച്ചു. സൈബർ ആക്രമണങ്ങൾ തടയാൻ സൈബർ വിംഗ് ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

കുടുംബശ്രീയെ ചേര്‍ത്തുപിടിച്ച് സംസ്ഥാന ബജറ്റ്. കുടുംബശ്രീക്കായി 270 കോടി അനുവദിച്ചുവെന്ന് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ആരോഗ്യ ടൂറിസം മേഖലയില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും പദ്ധതിക്കായി 50 കോടി രൂപ അനുവദിച്ചുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ പ്രചാരണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia