നരകത്തീയില്‍ വെന്തുമരിക്കണമെന്ന് മാണിസാറിനെ ശപിച്ച സിപിഐഎം അദ്ദേഹത്തിന്റെ സ്മാരകത്തിന് സ്ഥലം അനുവദിച്ചതില്‍ സന്തോഷം’; വിഡി സതീശന്‍.

കെഎം മാണി ഫൗണ്ടേഷന് ഭൂമി അനുവദിക്കാന്‍ കാരണക്കാര്‍ ആയതില്‍ സന്തോഷമെന്ന് വി.ഡി.സതീശന്റെ പരിഹാസം. കേരള കോണ്‍ഗ്രസുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഇപ്പോഴും ഇടതു മുന്നണിയിലാണ് കേരള കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. കെഎം മാണിയുടെ സ്മാരകത്തിനായി സ്ഥലം അനുവദിച്ച സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.സ്ഥലം കിട്ടാന്‍ ഞങ്ങള്‍ കൂടി ഒരു നിമിത്തമായതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്. പത്ത് കൊല്ലമായിട്ട് കൊടുക്കാത്ത സ്ഥലം ഇപ്പോള്‍ കൊടുത്തു. തീര്‍ച്ചയായിട്ടും അതില്‍ വളരെ സന്തോഷമുണ്ട്. അത് ഇവര്‍ തന്നെ ചെയ്യണം. കാരണം, അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിച്ച ആളുകളാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്. നരക തീയില്‍ വെന്ത് മരിക്കണമെന്ന് മാണി സാറ് ജീവിച്ചിരിക്കുമ്പോള്‍ പ്രസംഗിച്ച ആളുകളാണ് സിപിഐഎം നേതാക്കന്മാര്‍. അതേ മാണിസാറിന് തിരുവനന്തപുരത്ത് സ്മാരകം പണിയാന്‍ അതേ ആളുകള്‍ സ്ഥലം അനുവദിച്ചതിനുള്ള സന്തോഷം ഞാന്‍ പങ്കുവെക്കുന്നു. അതിന് ഒരു നിമിത്തമായി എന്നതിന്റെ അഭിമാനം കൂടി ഞങ്ങള്‍ക്കുണ്ട് – അദ്ദേഹം ആവര്‍ത്തിച്ചു.

