സമരം ചെയ്യാനെത്തുന്ന കര്‍ഷകരെ അതിര്‍ത്തികളില്‍ തടയാനാവില്ലെന്ന് ഹരിയാന – പഞ്ചാബ് ഹൈക്കോടതി
1 min read

സമരം ചെയ്യാനെത്തുന്ന കര്‍ഷകരെ അതിര്‍ത്തികളില്‍ തടയാനാവില്ലെന്ന് ഹരിയാന – പഞ്ചാബ് ഹൈക്കോടതി. ഹരിയാന-പഞ്ചാബ് അതിര്‍ത്തിയായ ശംഭുവില്‍ സര്‍ക്കാര്‍ തീര്‍ത്ത തടസ്സങ്ങളും ബാരിക്കേഡുകളും നീക്കണമെന്നും നിര്‍ദേശം. സഞ്ചാരസ്വാതന്ത്ര്യം തടയുന്നുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി നടപടി. കഴിഞ്ഞ ഫെബ്രുവരിയില്‍ ദില്ലി ചലോ മാര്‍ച്ച് പ്രഖ്യാപിച്ചതിന പിന്നാലെയായിരുന്നു പഞ്ചാബില്‍ നിന്നുളള കര്‍ഷകരെ തടയാന്‍ ശംഭു അതിര്‍ത്തിയില്‍ സിമന്റ് ബാരിക്കേഡ് അടക്കം തീര്‍ത്തത്. ക്രമസമാധാനവും ഗതാഗത സംവിധാനങ്ങളും ഒരുപോലെ പുനസ്ഥാപിക്കാനും ഇരുസംസ്ഥാനങ്ങളോടും ഹൈക്കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ ജി എസ് സാന്ധവാലിയയും വികാസ് ബഹലും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
