ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യൂ വരിച്ച സൈനികരുടെ ഭാര്യമാർക്ക് ആദരവ്’: ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ

1 min read
SHARE

ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യൂ വരിച്ച സൈനികരുടെ ഭാര്യമാർക്ക് ആദരവ്: ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ. സൈനിക വിധവകളെയും കുട്ടികളെയും സഹായിക്കാൻ 1.10 കോടി രൂപ സംഭാവന ചെയ്തു. ഇന്ത്യൻ ആർമിയുടെ സൗത്ത് വെസ്റ്റേൺ കമാൻഡിലെ ആർമി വൈവ്‌സ് വെൽഫെയർ അസോസിയേഷനാണ് താരം 1.10 കോടി രൂപ സംഭാവന നൽകിയത്.

വിധവകളെ ശാക്തീകരിക്കുകയും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്‌ക്കുകയും ചെയ്യുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം . ജയ്പൂരിൽ നടന്ന സംഭാവന ചടങ്ങിൽ സൗത്ത് വെസ്റ്റേൺ കമാൻഡിലെ ആർമി വൈവ്‌സ് വെൽഫെയർ അസോസിയേഷൻ അംഗങ്ങൾ പങ്കെടുത്തു.

പഞ്ചാബ് കിംഗ്സിന്റെ സഹ ഉടമയും ബോളിവുഡ് നടടിയുമായ പ്രീതി ജി സിന്റ ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ആർമി വൈവ്സ് വെൽഫെയർ അസോസിയേഷന് (AWWA) 1.10 കോടി രൂപ സംഭാവന നൽകിയതായി ശനിയാഴ്ച (മെയ് 24) ഒരു പ്രസ്താവനയിൽ പറഞ്ഞു. പഞ്ചാബ് കിംഗ്സിന്റെ സി‌എസ്‌ആർ ഫണ്ടിലെ തന്റെ വിഹിതത്തിൽ നിന്നാണ് ഈ സംഭാവന.