വീട്ടമ്മയും കാറും കിണറ്റില്‍ വീണു
1 min read

കോഴിക്കോട്: കാർ പിന്നോട്ട് എടുത്ത് പഠിക്കുന്നതിനിടെ വീട്ടമ്മയും കാറും കിണറ്റിൽ വീണു.ഫറോക്ക് പെരുമുഖത്ത് സ്നേഹലത (60) ഓടിച്ച കാറാണ് മുപ്പത് അടി താഴ്ചയുള്ള കിണറ്റിൽ വീണത്. ഇന്നലെ വൈകിട്ടാണ് സംഭവം.
വീട്ടിൽവച്ച് തന്നെ കാർ റിവേഴ്സ് ഗിയർ എടുത്ത് പഠിക്കുന്നതിനിടെ ബ്രേക്കിന് പകരം ആക്സിലേറ്റർ അബദ്ധത്തിൽ ചവിട്ടിയതാണ് അപകടത്തിന് കാരണം.
വീഴ്ചയിൽ സ്നേഹലതയ്ക്ക് കാര്യമായ പരുക്കുകളില്ല. ശേഷം സ്നേഹലതയെ പുറത്തെത്തിച്ച ശേഷം, മിനി ക്രെയിൻ ഉപയോഗിച്ചാണ് കാർ കിണറ്റിൽ നിന്ന് പുറത്തെടുത്തത്.