September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 22, 2026

സഞ്ജു ചിരിക്കുന്നതുപോലും ഇതുവരെ കണ്ടിട്ടില്ല, താൽപര്യമില്ലെങ്കിൽ മാറിനിൽക്കൂ’; പൊട്ടിത്തെറിച്ച് ആരാധകർ.

SHARE

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ചെന്നൈ സൂപ്പർ കിം​ഗ്സിനായുള്ള മത്സരങ്ങളിൽ നിരാശപ്പെടുത്തുന്നത് തുടരുകയാണ് മലയാളി താരം സ‍ഞ്ജു സാംസൺ. ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചതിന്റെ തിളക്കത്തോടെയാണ് സഞ്ജു സാംസൺ ഐപിഎല്ലിലേക്ക് എത്തിയത്. രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം ഉപേക്ഷിച്ച് ചെന്നൈ സൂപ്പർ കിം​ഗ്സിലെത്തിയ സഞ്ജുവിനെ വളരെ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് ആരാധകർ സ്വീകരിച്ചത്.പുതിയ സീസണിൽ പുതിയ ടീമിനൊപ്പം ചേർന്ന സഞ്ജു, ലോകകപ്പിലെ ഫോം ഐപിഎല്ലിലും തുടരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. പലപ്പോഴും ദേശീയ ടീമിൽ നിരാശപ്പെടുത്തുമെങ്കിലും ഐപിഎല്ലിൽ മിന്നും പ്രകടനം പുറത്തെടുക്കാറുള്ള സഞ്ജു ഇത്തവണയും അതാവർത്തിക്കുമെന്നും ആരാധകർ കരുതി. എന്നാൽ ചെന്നൈ സൂപ്പർ കിം​ഗ്സിനൊപ്പം മൂന്ന് മത്സരങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ഒരു രണ്ടക്ക സ്കോർ പോലും താരത്തിനു കണ്ടെത്താൻ സാധിച്ചിട്ടില്ല. 7 പന്തിൽ 6, 7 പന്തിൽ 7, 5 പന്തിൽ 9 എന്നിങ്ങനെയാണ് ആദ്യ മൂന്നു മത്സരങ്ങളിൽ സഞ്ജുവിന്റെ സ്കോർ.റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെതിരായ മത്സരത്തിലും നിരാശപ്പെടുത്തിയതോടെ ആരാധകർ സഞ്ജുവിനെതിരെ തിരിഞ്ഞിരിക്കുകയാണ്. റൺസ് നേടിയില്ലെങ്കിൽ പോലും സഞ്ജുവിന് ചെന്നൈയ്ക്ക് വേണ്ടി മത്സരങ്ങൾ വിജയിക്കാൻ താൽപര്യമില്ലെന്നാണ് ആരാധകർ ആരോപിക്കുന്നത്. മനസ് പൂര്‍ണമായും മത്സരത്തിന് നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ കുറച്ച് കളികളില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് ഒരു ചെന്നൈ ആരാധകന്‍ എക്സില്‍ കുറിച്ചത്.പ്രിയപ്പെട്ട സഞ്ജു സാംസൺ, നിങ്ങൾക്ക് ഇതിൽ മാനസികമായി ശ്രദ്ധിക്കാൻ കഴിയുന്നില്ലെങ്കിൽ, കുറച്ച് മത്സരങ്ങളിൽ നിന്ന് മാറിനിൽക്കുക. ഇത് കേവലം റണ്ണുകളുടെ മാത്രം പ്രശ്നമല്ല. നിങ്ങളുടെ ശരീര ഭാഷയില്‍ തന്നെ താൽപ്പര്യമില്ലായ്മ വളരെ പ്രകടമാണ്. ഓരോ തവണയും നിങ്ങൾക്കുനേരെ ക്യാമറ തിരിയുമ്പോഴെല്ലാം നിരാശയും മത്സരത്തിൽ ഇല്ലാത്ത അവസ്ഥയുമാണ് കാണുന്നത്. സത്യം പറഞ്ഞാൽ സഞ്ജുവിനെ ഒന്ന് ചിരിച്ചുപോലും കണ്ടിട്ടില്ല. എവിടെപ്പോയി ആവേശം? എവിടെ വിജയദാഹം? ചുരുങ്ങിയത് നിങ്ങള്‍ക്ക് ഇതില്‍ കരുതലുണ്ടെന്ന് എങ്കിലും കാണിക്കൂ. ഇപ്പോൾ, അത് അങ്ങനെയല്ലെന്നാണ് തോന്നുന്നത്’, എന്നാണ് ‘മദ്രാസ് മാന്‍’ എന്ന ചെന്നൈ ആരാധകന്‍ എക്സില്‍ കുറിച്ചത്.