May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 2, 2025

ഡയറ്റില്‍ ഇഞ്ചി വെള്ളം ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

1 min read
SHARE

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യജ്ഞനമാണ് ഇഞ്ചി. ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. കൂടാതെ ഇഞ്ചിയില്‍ വിറ്റാമിനുകളായ സി, ബി6 തുടങ്ങിയവയും പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി വെള്ളം കുടിക്കുന്നത് ചുമ, ജലദോഷം, മൂക്കടപ്പ് എന്നിവയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും. ഇഞ്ചി വെള്ളം ഭക്ഷണം കഴിച്ചതിനുശേഷം കുടിക്കുന്നത്  ദഹനം എളുപ്പമാക്കാന്‍ സഹായിക്കും. ദഹനക്കേട്, ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക, അസിഡിറ്റി, ഛര്‍ദ്ദി, ഓക്കാനം, വയറിളക്കം, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങളെ തടയാന്‍ ഇത് സഹായിക്കും.
ഇഞ്ചിയിലെ ജിഞ്ചറോളാണ് ഇതിന് സഹായിക്കുന്നത്. ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കും. ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി വെള്ളം കുടിക്കുന്നത് മുട്ടുവേദനയെ തടയാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തമാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. ഇതിനായി രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കാം. കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും  ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ്. കൂടാതെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിച്ചേക്കാം. അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുടിക്കാവുന്ന ഒരു പാനീയം കൂടിയാണ് ഇഞ്ചി വെള്ളം. ഇഞ്ചി വെള്ളം പതിവാക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും. ആര്‍ത്തവ സമയത്തെ വേദനയില്‍ നിന്നും ആശ്വാസം പകരാനും ഇഞ്ചി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.