February 2025
M T W T F S S
 12
3456789
10111213141516
17181920212223
2425262728  
February 12, 2025

കടുത്ത നടപടിയുമായി ഇന്ത്യ; കാന‍ഡ പൗരന്‍മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തി

1 min read
SHARE

കടുത്ത നടപടിയുമായി ഇന്ത്യ. കാന‍ഡ പൗരന്‍മാര്‍ക്ക് വീസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവച്ചു. അനിശ്ചിതകാലത്തേക്കാണ് വിസ​ നൽകുന്നത് നിർത്തിയത്. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ വീസ നല്‍കില്ല.ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. വിസ അപേക്ഷ പോർട്ടലായ ബി.എൽ.എസിലൂടെയാണ് സേവനങ്ങൾ നിർത്തുന്ന വിവരം അറിയിച്ചത്.ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിസ സേവനങ്ങൾ ഉണ്ടാവില്ലെന്നാണ് വെബ്സൈറ്റിൽ പറയുന്നത്. ഹർദീപ് സിങ് നിജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് നടപടി.നിജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണെന്ന ഗുരുതരമായ ആരോപണം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉയർത്തിയിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പിൻവലിച്ചിരുന്നു. യു.എസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ ഗൗരവമായ ആരോപണമാണ് കാനഡ ഉയർത്തിയതെന്നും അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.