നാടാകെ ഇളക്കി മറിച്ച് കാൽനട ജാഥാ പര്യടനം തുടരുന്നു
1 min read

കണ്ണൂർ:രാജ്യത്തിനാകെ മാതൃകയാക്കി വികസന കുതിപ്പ് നടത്തുന്ന കേരളത്തിന് ലഭിക്കേണ്ട അവകാശം കേന്ദ്രം നൽകണമെന്നാവശ്യപ്പെട്ട് സിപിഐഎ നേതൃത്വത്തിൽ 25ന് നടക്കുന്ന പ്രക്ഷോഭത്തിന്റെ പ്രചരണാർത്ഥമള്ള കാൽനട ജാഥകൾ പര്യടനം തുടരുന്നു.
ടി വി രാജേഷ് നയിക്കുന്ന കണ്ണൂർ ജാഥ മഞ്ചപ്പാലത്ത് നിന്ന് തുടങ്ങി കക്കാട് അങ്ങാടി സമാപിച്ചു. ജാഥ വ്യാഴാഴ്ച സമാപിക്കും. രാവിലെ 9.30ന് അത്താഴക്കുന്ന് തുടങ്ങി ബാലൻകിണർ സമാപിക്കും. സരിൻ ശശി നയിക്കുന്ന ശ്രീകണ്ഠാപുരം ഏരിയാ ജാഥ പെരുവളത്ത്പറമ്പ് തുടങ്ങി ശ്രീകണ്ഠാപുരം സമാപിച്ചു. വ്യാഴാഴ്ച ചെളിംപറമ്പ് തുടങ്ങി ചെമ്പത്തൊട്ടി സമാപിക്കും. എം വിജിൻ നയിക്കുന്ന മാടായി ജാഥ പാണപ്പുഴ തുടങ്ങി പുറച്ചേരി സമാപിച്ചു. വ്യാഴാഴ്ച നരിക്കോട് തുടങ്ങി മാടായി ജനതക്ക് സമീപം സമാപിക്കും. പി ഹരീന്ദ്രൻ നയിക്കുന്ന കൂത്തുപറമ്പ് ജാഥ വ്യാഴാഴ്ച തൃക്കടാരിപൊയിൽ തുടങ്ങി അയ്യപ്പൻതോട് സമാപിക്കും.
ടിഐ മധുസൂദനൻ നയിക്കുന്ന പയ്യന്നൂർ ജാഥ കാരന്താട് തുടങ്ങി മൂരിക്കൊവ്വൽ സമാപിച്ചു.
എം കരുണാകരൻ നയിക്കുന്ന ആലക്കോട് ജാഥ കുണ്ട്യത്തിടിൽ തടങ്ങി കുറ്റൂർ സമാപിച്ചു. വ്യാഴാഴ്ച ചൂരൽ തുടങ്ങി കക്കറയിൽ സമാപിക്കും. പിവി ഗോപിനാഥ് നയിക്കുന്ന തളിപറമ്പ് ജാഥ മൊറാഴയിൽ സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച ഒഴക്രോം തുടങ്ങി പൂക്കോത്ത് തെരു സമാപിക്കും.
വ്യാഴാഴ്ച ആറ് ജാഥകൾ കൂടി തുടങ്ങും. ടി ഷബ്ന നയിക്കുന്ന മയ്യിൽ ജാഥ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. എം വി സരള നയിക്കുന്ന എടക്കാട് ജാഥ എൻ സുകന്യ ഉദ്ഘാടനം ചെയ്യും. കാരായി രാജൻ നയിക്കുന്ന അഞ്ചരക്കണ്ടി ജാഥ സി സത്യപാലൻ
ഉദ്ഘാടനം ചെയ്യും. എം വി നികേഷ് കുമാർ നയിക്കുന്ന പിണറായി ജാഥ കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. എം സുരേന്ദ്രൻ നയിക്കുന്ന തലശ്ശേരി ജാഥ എം പ്രകാശൻ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് അഫ്‌സൽ നയിക്കുന്ന ഇരിട്ടി ജാഥ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്യും.
