September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 21, 2026

സംസ്ഥാനത്തെ മികച്ച ഹയർ സെക്കണ്ടറി ഗൈഡ്സ് യൂണിറ്റിനുള്ള ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് പുരസ്‌കാരം ഇരിട്ടി ഹയർ സെക്കന്ററി സ്കൂളിന്.

SHARE

 

ഇരിട്ടി:സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്സ് ആൻ്റ് ഗൈഡ്സ് വിഭാഗത്തിൽ മികച്ച ഗൈഡ്സ് യുണിറ്റിനുള്ള 2024-2026 അക്കാദമിക വർഷത്തെ സംസ്ഥാന തലത്തിലുള്ള ചീഫ് മിനിസ്റ്റേർസ് പുരസ്‌കാരം ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ റേഞ്ചർ യൂണിറ്റ് ഒന്നാം സ്ഥാനത്തോടെ കരസ്ഥമാക്കി.
2024-2025 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ്
ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂൾ റേഞ്ചർ യൂണിറ്റിനെ സംസ്ഥാന തല വിജയികളായി തെരഞ്ഞെടുത്തത്.

റേഞ്ചർ യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സ്കൂൾ അധ്യാപികയും റേഞ്ചർ ലീഡറുമായ എം.ജീബയുടെ നേതൃത്വത്തിലാണ്
നേതൃത്വത്തിൽ

സ്കൗട്സ് ആൻ്റ് ഗൈഡ്സിൻ്റെ
നേതൃത്വത്തിൽ സംഘടിപ്പിച്ച സാമൂഹിക-ജീവകാരുണ്യ – ബോധവത്ക്കരണ പ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, റോഡ് സുരക്ഷ പ്രവർത്തനങ്ങൾ, സേവന സന്നദ്ധ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് രഹിത സമൂഹം, ജലസംരക്ഷണ പ്രവർത്തനങ്ങൾ, ആരോഗ്യ ശുചിത്വ പ്രവർത്തനങ്ങൾ, തുടങ്ങി വൈവിധ്യങ്ങളായഎന്നീ പ്രവർത്തനങ്ങൾ മുൻനിർത്തിയുള്ള യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ റേഞ്ചർ യൂണിറ്റിന് സംസ്ഥാന പുരസ്ക്കാരനേട്ടത്തിന് അർഹരാക്കിയത്.