ഇരിട്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ എ.കെ.രവീന്ദ്രൻ അന്തരിച്ചു
1 min read

ഇരിട്ടി:ഇരിട്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാനും സി പി എം നേതാവുമായിരുന്ന നടുവനാട് കാളാന്തോടി ടെ പുതിയ പറമ്പൻ ഹൗസിൽ എ.കെ.രവീന്ദ്രൻ (74) അന്തരിച്ചു. സി പി എം മുൻ ഇരിട്ടി ഏരിയ കമ്മിറ്റിയംഗമായും ചാവശ്ശേരി ലോക്കൽ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചിരുന്ന ഇദ്ദേഹം നിലവിൽ സി പി എം ചാവശ്ശേരി ലോക്കൽ കമ്മിറ്റിയംഗം, സി.ഐ ടി യു ഇരിട്ടി ഏരിയ വൈസ് പ്രസിഡൻ്റ്, ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക്ക് കമ്മിറ്റി വൈസ് പ്രസിഡൻ്റ്, നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ ടി യു ) ഇരിട്ടി ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. അസുഖബാധിതനായി ചികിത്സയിൽ കഴിയവേ ഇന്ന് വൈകിട്ട് 3 മണിയോടെ കണ്ണൂർ എ.കെ.ജി.സ ഹ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്.
പരേതരായ കോയ്യോടൻ നാരായണൻ നമ്പ്യാരുടെയും എ.കെ.കല്ലാണിയമ്മയുടെയും മകനാണ്.
ഭാര്യ: എൻ.പത്മിനി
മക്കൾ: ശ്രീജ (വനിതാ ബേങ്ക് ചാവശ്ശേരി), ശ്രീന, പ്രിജിന
മരുമക്കൾ: പ്രമോദ്, ഷൈജിത്ത്, പരേതനായ അനിൽ
സഹോദരങ്ങൾ: എ.കെ.ഗോവിന്ദൻ ,എ.കെ.ബാലകൃഷ്ണൻ, എ.കെ.അമ്മാളു അമ്മ,എ.കെ.കാർത്യായനി
സംസ്കാരം:ശനിയാഴ്ച്ച
