May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 21, 2025

കട്ടൻ ചായ പതിവാക്കിയാല്‍ ശരീരത്തിന് ഗുണമോ? ദോഷമോ?

1 min read
SHARE

തിവായി കട്ടൻ ചായ കുടിക്കുന്നവർക്ക് ഡിമെൻഷ്യയുടെ സാധ്യത കുറയും. കട്ടൻ ചായയില്‍ പോളിഫെനോള്‍ അടങ്ങിയിട്ടുണ്ട്.

ഇവ തലച്ചോറിന് ഏറെ പ്രയോജനകരമാണെന്നാണ് ചില പഠനങ്ങളില്‍ പറയുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ ബുദ്ധിമുട്ടുന്ന നിരവധിപേരുണ്ട്. കട്ടൻചായയില്‍ അടങ്ങിയിരിക്കുന്ന ടാന്നിൻ, തേഫ്ലാവിൻ എന്നിവ പോളിഫെനോള്‍ ഇൻസുലിൻ പ്രവർത്തനം വർദ്ധിപ്പിക്കുമെന്നാണ് ജേർണല്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ആൻഡ് ഫുഡ് കെമിസ്ട്രിയുടെ ഒരു പഠനത്തില്‍ പറയുന്നത്. ഇത് മധുരമില്ലാതെ കട്ടൻ ചായ കുടിക്കുന്നവരിലാണ് പ്രകടമാകുന്നത്. ക്ഷീണം അകറ്റി ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും കട്ടൻ ചായ ഏറെ നല്ലതാണ്. കട്ടൻ ചായയില്‍ അടങ്ങിയിരിക്കുന്ന എല്‍ തിനൈർ എന്ന ഘടകം ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. സ്ഥിരമായി കട്ടൻചായ കുടിച്ചാല്‍ കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പ്രതിരോധിക്കാനും നിയന്ത്രിക്കാനും കഴിയുമെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.