സൺറൂഫ് തുറന്നിട്ട് കാർ ഓടിക്കുന്നത് ശരിയോ? തെറ്റോ? ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണം

1 min read
SHARE

സൺ റൂഫ് തുറന്നിട്ട് കാർ ഓടിക്കുക! ആഹാ.. ചിലർക്കതൊരു ആവേശമാണ്. ചീറിപ്പാഞ്ഞ് പോകുമ്പോൾ ഒരു വിനോദത്തിന് വേണ്ടി  ഇത് ചെയ്യുന്നവരാകും പലരും. എന്നാൽ പലർക്കും ഇതിനെപ്പറ്റി ഒരു കൃത്യമായ ധാരണ ഇല്ല എന്നതാണ് വാസ്തവം. അതുകൊണ്ട് സൺറൂഫ് തുറന്ന് കാറോടിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ, നിങ്ങൾ തിരിച്ചറിയേണ്ട, ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ആദ്യം സൺറൂഫിന്റെ ഗുണങ്ങളെ പറ്റിത്തന്നെ പറഞ്ഞു തുടങ്ങാം. കാറിനുള്ളിലേക്ക് ശുദ്ധവായുവാവിന്റെ വലിയ പ്രവാഹം ഉണ്ടാകും എന്നതാണ് സൺറൂഫിന്റെ ആദ്യ ഗുണം. ഇത് കാറിനുള്ളിലെ ആമ്പിയൻസ് പുതുമയുള്ളതാകും. മാത്രമല്ല കാറിന്റെ ക്യാബിനുള്ളിലേക്ക് കൂടുതൽ വെളിച്ചം കയറാനും ഇതേറെ സഹായിക്കും. നിങ്ങളുടെ യാത്രകൾ, പ്രത്യേകിച്ച് വിനോദ യാത്രകൾ കൂടുതൽ ആനന്ദകരമാക്കുവാനും സൺറൂഫ് തുറന്നിടുന്നത് വഴി കഴിയും. അതേസമയം സൺറൂഫിലൂടെ തലപുറത്തിട്ട് യാത്ര ചെയ്യുന്നവരെ നാം പലപ്പോഴും കാണാറുണ്ട്. ഇത് ഒരു വിനോദ മാർഗമാണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ അപകടങ്ങൾ നാം ക്ഷണിച്ചു വരുത്തുകയാണെന്ന് പറയേണ്ടി വരും, പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിൽ. സൺറൂഫിലൂടെ റോഡിലെ പൊടിപടലങ്ങൾ കാറിനുള്ളിലേക്ക് എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. പേപ്പർ വെസ്റ്റുകളടക്കം കാറ്റിൽ പറന്നെത്തും. മഴയത്ത് സൺറൂഫ് തുറന്നുവെച്ചാൽ കാറിനുള്ളിലേക്ക് വെളളം വീഴുമെന്നത് പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫ്യുവൽ എഫിഷ്യൻസിയെയും സൺ റൂഫ് ബാധിക്കും, എങ്ങനെയെന്നാൽ- ഹൈവേയിലൂടെ അടക്കം വലിയ വേഗതയിൽ കാറോടിക്കുമ്പോൾ സൺറൂഫ് തുറന്നിടുന്നത് എയർ പ്രഷർ വർധിക്കാൻ കാരണമാകും. ഇത് കാറിന്റെ എയറോഡൈനാമിക്സിനെ കാര്യാമായി ബാധിക്കും.