June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 21, 2026

‘മന്ത്രിക്ക് വീഴ്ച സംഭവിക്കുന്നത് സ്വാഭാവികം, പ്രശ്‌നം പ്രതികരണം’;ആറന്മുളയിൽ CPIMഅണികൾ വോട്ട് ചെയ്തെന്ന് അബിൻ.

SHARE

ആറന്മുളയിലെ വികസന മുരടിപ്പ് യുഡിഎഫിന് വോട്ടായി മാറിയെന്ന് നിയുക്ത എംഎല്‍എ അബിന്‍ വര്‍ക്കി. സിപിഐഎം അണികള്‍ യുഡിഎഫിന് കള്ളവോട്ട് ചെയ്‌തെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. ആറന്‍മുള ഇടത് കോട്ടയല്ലെന്നും അബിന്‍ വര്‍ക്കി  പറഞ്ഞു. മന്ത്രിക്ക് വീഴ്ച സംഭവിക്കുന്നത് സ്വാഭാവികമാണെന്നും വീഴ്ചയ്ക്ക് ശേഷം മന്ത്രിയുടെ പ്രതികരണമാണ് പ്രശ്നമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.’മന്ത്രി ജനങ്ങളെ പുച്ഛിക്കുന്നത് പോലെ തോന്നി. സ്ത്രീകളാണ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത്. എന്നെ എംഎല്‍എ ആക്കാനല്ല ജനം വോട്ട് ചെയ്തത്. ആറന്മുളയില്‍ വലിയ ടൂറിസം സാധ്യതയുണ്ട്. ടൂറിസം വികസനത്തിന് പ്രഥമ പരിഗണന നല്‍കും. എല്ലാം വര്‍ക്കാകാന്‍ പരിശ്രമിക്കും. ഗ്രാമീണ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു’, അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു.