September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 18, 2026

യുഡിഎഫ് സർക്കാരിന് തിരിച്ചടി; ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീനയെ മാറ്റിയ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു

SHARE

ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയ നടപടിയിൽ യു ഡി എഫ് സർക്കാരിന് വൻതിരിച്ചടി. ഡോ. റീന കെ ജെയെ മാറ്റിയ സർക്കാർ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഡോ. റീന കെ ജെ നൽകിയ പരാതിയിലാണ് ഉത്തരവ്.ആരോഗ്യവകുപ്പ് നടപടി നീതി ലംഘനമെന്ന് ആയിരുന്നു ഡോ. റീന കെ ജെ നൽകിയ പരാതി. കെ ജെ റീനയെ സ്ഥലം മാറ്റുകയും അതോടൊപ്പം സ്ഥാനത്തു നിന്നും തരം താഴ്ത്തുകയും ചെയ്തിരുന്നു. പതിനഞ്ച് ദിവസം അവധി ആവശ്യപ്പെട്ടെന്ന് കാണിച്ചാണ് സ്ഥലം മാറ്റിയിരുന്നത്. എന്നാൽ താൻ പതിനഞ്ച് ദിവസത്തെ അവധി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡോ റീന കെ ജെ വ്യക്തമാക്കിയിരുന്നു.രണ്ടര ദിവസം മാത്രമാണ് റീന അവധിക്ക് ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും പുറത്ത് വന്നതാണ്. ആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ സർക്കാർ നേരത്തെ എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് സ്ഥലം മാറ്റിയത്.