October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 13, 2026

രാഹുൽഗാന്ധിയുടെ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്ത്, ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?: വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

SHARE

രാഹുൽ ഗാന്ധിയുടേ ഫ്രോഡ് രാഷ്ട്രീയമാണ് രാജ്യത്തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?. പിണറായി വിജയനെ സംരക്ഷിക്കുന്നു.

SIRൽ കേരളത്തിൽ ഇരട്ടതാപ്പ്. രണ്ട് നയമാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലും ഉണ്ടല്ലോ പഴയ തിരഞ്ഞെടുപ്പ് ഓഫീസർ. അപ്പോൾ SIR നടപടി അവർക്കെതിരെയും ഉണ്ടാവണമല്ലോ എന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെങ്കിൽ അതിന്റെ ഗുണഫലം അനുഭവിച്ചവരും രാജിവെക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉന്നത വ്യക്തികൾക്കെതിരായ പ്രതിഷേധങ്ങൾ കേന്ദ്ര-സംസ്ഥാന ബന്ധത്തെ ബാധിച്ചേക്കാമെന്ന് രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി.

കേരളം സന്ദർശന വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ എന്നിവരുടെ സുരക്ഷാ വാഹനവ്യൂഹങ്ങൾക്കു നേരെ നടന്ന പ്രതിഷേധങ്ങളും അനുബന്ധ സംഭവങ്ങളും കേന്ദ്ര-സംസ്ഥാന ബന്ധത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി.

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് സന്ദർശിച്ചപ്പോൾ അവിടുത്തെ മുഖ്യമന്ത്രി സി ജോസഫ് വിജയ് അദ്ദേഹത്തെ സ്വീകരിക്കുന്നതിൻ്റെ ചിത്രങ്ങൾ ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചാണ് പരമാർശം. കൊല്ലം സന്ദർശനത്തിനിടെ അമിത് ഷായ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെയും, കേരള സന്ദർശന വേളയിൽ ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന് അടുത്തേക്ക് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ എത്തിയ സംഭവത്തെയും അദ്ദേഹം പരാമർശിച്ചു.