‘ജന നായകന്റെ’ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് നേടി ഫാർസ് ഫിലിംസ്

1 min read
SHARE

ദളപതി വിജയ്‌ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജന നായകൻ’ സിനിമാ ലോകത്ത് തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയ വിജയ്‌യുടെ അവസാന ചിത്രമായാണ് ജന നായകൻ ഒരുക്കുന്നത്.

ഇപ്പോഴിതാ ജന നായകന്റെ’ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ഫാർസ് ഫിലിംസ് സ്വന്തമാക്കിയിരിക്കുന്നു. ഇന്ത്യൻ സിനിമകളുടെ വിദേശ വിതരണ രംഗത്തെ മുൻനിരക്കാരാണ് ഈ ഫാർസ് ഫിലിംസ്. വിജയ്‌യുടെ കരിയറിലെ അവസാന ചിത്രത്തിന് വിദേശത്ത് ഏറ്റവും വലിയ ഓവർസീസ് റിലീസാണ് ഫാർസ് ഫിലിംസ് ലക്ഷ്യമിടുന്നത്.

എച്ച് വിനോദിന്റെ സംവിധാനത്തിൽ അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. പൂജ ഹെഗ്‌ഡെ, ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രിയാമണി, പ്രകാശ് രാജ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് നാരായണനാണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം ദീപാവലിക്കോ അല്ലെങ്കിൽ 2026 ജനുവരിയിൽ പൊങ്കൽ റിലീസ് ആയോ ആവും ചിത്രം റിലീസ് ചെയ്യുക എന്നാണ് സൂചന.