March 21, 2025

രാഷ്ട്ര ശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു വിന്റെ 59 ആം ചരമ വാർഷിക ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

1 min read
SHARE

ഇന്ത്യയുടെ പ്രഥമ  പ്രധാനമന്ത്രിയും, രാഷ്ട്ര ശില്പിയുമായ പണ്ഡിറ്റ് ജവഹർ ലാൽ നെഹ്‌റു വിന്റെ 59 ആം ചരമ വാർഷിക ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ്  നേതൃത്വം നൽകി. അനുസ്മരണ സമ്മേളനത്തിൽ പ്രൊഫ എ ഡി മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ വി വി പുരുഷോത്തമൻ, കെ പ്രമോദ്, അഡ്വ.റഷീദ് കവ്വായി, സുരേഷ് ബാബു എളയാവൂർ, അമൃത രാമകൃഷ്ണൻ, ശ്രീജ മഠത്തിൽ, പി മാധവൻ മാസ്റ്റർ, ടി ജയകൃഷ്ണൻ, സി വി സന്തോഷ്, സി ടി ഗിരിജ, മനോജ് കൂവേരി, അതുൽ എം സി, കല്ലിക്കോടൻ രാഗേഷ്, വസന്ത് പള്ളിയാംമൂല തുടങ്ങിയവർ സംസാരിച്ചു.