അധ്യാപകർക്ക് തൊഴിൽ അവസരം; മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിൽ അപേക്ഷ ക്ഷണിച്ചു

1 min read
SHARE

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കുള്ള തൃശൂരിലെ വടക്കാഞ്ചേരി, ചേലക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ചേലക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഹിന്ദി, മാത്തമാറ്റിക്‌സ്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ എന്നീ തസ്തികളിലേക്കായി ഓരോ ഒഴിവ് വീതമാണുള്ളത്.

വടക്കാഞ്ചേരി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ്, ഇക്‌ണോമിക്‌സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കൊമേഴ്‌സ് (ജൂനിയര്‍) എന്നിവയിലേക്ക് ഓരോ ഒഴിവുകളും ഹൈസ്കൂള്‍ വിഭാഗത്തില്‍ നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍, ഡ്രോയിങ് എന്നീ തസ്തികളിലേക്കായി ഓരോ ഒഴിവ് വീതവും നിലവിലുണ്ട്.

 

മാനേജര്‍ കം റസിഡെന്‍ഷ്യല്‍ ട്യൂട്ടര്‍ (എം സി ആര്‍ ടി) തസ്തികയിലേക്ക് ബിരുദവും ബി എഡും അധ്യാപക പരിചയവും ഉണ്ടായിരിക്കണം. അപേക്ഷകര്‍ അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യത ഉള്ളവരായിരിക്കണം.

താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം, സംവരണ വിഭാഗം തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് രേഖകള്‍ സഹിതം മെയ് 20-ന് മുമ്പായി അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04884-232185 (മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചേലക്കര), 04884 – 235356 (മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, വടക്കാഞ്ചേരി) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.