വെണ്ടയ്ക്ക് മാത്രം മതി, ഊണിനൊരുക്കാം ഒരു കിടിലന്‍ കറി; ചോറുണ്ണാന്‍ മറ്റൊന്നും വേണ്ട
1 min read

ഉച്ചയ്ക്ക് ഊണിന് ഒരു കിടിലന്‍ കറി ഉണ്ടാക്കിയാലോ ? നല്ല വെണ്ടയ്ക്ക ഉപയോഗിച്ച് കിടിലന്‍ വെണ്ടയ്ക്ക പച്ചടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം നമുക്ക്.
ആവശ്യ സാധനങ്ങള്‍ :
12 വെണ്ടക്ക വട്ടത്തില്‍ അരിഞ്ഞത്
1/2 കപ്പ് തേങ്ങ
1/2 കപ്പ് തൈര്
2 T സ്പൂണ്‍ ജീരകം
1 കഷ്ണം ഇഞ്ചി
കടുക് 1 സ്പൂണ്‍
2 പച്ചമുളക്
തളിക്കാന്‍ ആവശ്യമായ വെളിച്ചെണ്ണ
ഉപ്പ്
കറിവേപ്പില
വറ്റല്‍മുളക്
തയ്യാറാക്കേണ്ട വിധം:
ഒരു പാനില്‍ എണ്ണ ഒഴിച്ച് ചുടാക്കുക
അതിലേക്ക് അരിഞ്ഞു വെച്ച വെണ്ടയ്ക്ക ഉപ്പ് ചേര്‍ത്ത് തിരുമ്മി വറുത്തു കോരി മാറ്റി വെക്കുക
ഇനി തേങ്ങ, പച്ചമുളക്, ഇഞ്ചി, ജീരകം, ഒരു സ്പൂണ്‍ കടുക്, കുറച്ചു തൈരും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക
ഇത് ഒരു ബൗളിലേക്ക് മാറ്റി അതിലേക്കു ബാക്കിയുള്ള തൈരും വറുത്തു വെച്ച വെണ്ടക്കയും അല്‍പം ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക
ഇനി ഇതിലേക്ക് കടുക് വറ്റല്‍ മുളക് വേപ്പില താളിച്ചു ചേര്‍ക്കുക.
