November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 8, 2026

കലോത്സവ കപ്പ് കൊല്ലത്ത് ചടയമംഗലത്ത് ആവേശോജ്വല വരവേല്പ് മന്ത്രി ജെ.ചിഞ്ചുറാണി സ്വർണ്ണക്കപ്പിൽ ഹാരമണിയിച്ചു

SHARE

 

 

63 മത് സംസ്ഥാന സ്കൂൾ കലോത്സവമാമാങ്കത്തിന്ഇനി ഒരു ദിവസം മാത്രം ബാക്കിയുളഇപ്പോൾ
കലോത്സവ സ്വർണ്ണകപ്പിൻ്റെ യാത്രയ്ക്ക് കൊല്ലത്ത് ആവേശോജ്വലമായ വരവേല്പ് നല്കി
രാവിലെ 8ന് കൊല്ലം ജില്ലാ അതിർത്തിയായ ചടയമംഗലത്തെത്തിയ കപ്പിൽ മന്ത്രി ജെ.ചിഞ്ചുറാണി പുഷ്പഹാരമണിയിച്ചുചടയമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപകരും എൻ.സി സി, എസ്.പി സി സേനാംഗങ്ങളുംഅണിനിരന്ന ഘോഷയാത്രയും പരേഡുകളും ബാൻ്റ് മേളങ്ങളും മറ്റ് വാദ്യഘോഷങ്ങളും കലാരൂപങ്ങളുംസ്വീകരണ വേളയിലെത്തി
പൊതു വിദ്യാഭ്യാസ അസിസ്റ്റൻറ് ഡയറക്ടർ ഗിരീഷ് ചോലയിൽ സ്വർണ്ണ കപ്പ് മന്ത്രിക്ക് കൈമാറിബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻറ് ലതിക വിദ്യാധരൻജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് സാം കെ. ദാനിയേൽ
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനിസുനിൽ ബ്ലോക്ക് പഞ്ചായത്തംഗം ഹരി വി നായർ
കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർകെ എലാൽപുനലൂർ വിദ്യാഭ്യാസ ഓഫീസർ
ശ്രീജ ഗോപിനാഥ് ചടയമംഗലം വിദ്യാഭ്യാസ ഓഫീസർജ്യോതിപ്രോഗ്രാം കോഡിനേറ്റർ മനോജ് എസ് മംഗലത്ത്
എന്നിവർ കപ്പിന്ന് വരവേല്പ് നൽകികാസർഗോഡ് നിന്ന് പുറപ്പെട്ട സ്വർണക്കപ്പ്
തിരുവനന്തപുരം ജില്ലാ അതിർത്തിയായ കിളിമാന്നൂർ തട്ടത്തു മൂലയിൽ വെച്ച്
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സ്വീകരിച്ച് വരവേല്പ് നല്കും

കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിട്ട് നേടുന്ന റവന്യൂ ജില്ലയ്ക്ക് സ്വർണ്ണക്കപ്പ് നൽകുന്ന പതിവ് 1986 മുതൽ തുടങ്ങിയതാണ്മഹാകവി വൈലോപ്പിള്ളിയുടെ നിർദേശത്തിൽ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരാണ് 117.5 പവനുള്ള സ്വർണ്ണ കപ്പ് പണി തീർത്തത്249 ഇനങ്ങളിൽ 15000 ഓളം കലാപ്രതിഭകളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത് വേദികളുടെയും കലവറകളുടെയും അവസാനഘട്ട മിനുക്ക് പണികളാണ് ഇനി ബാക്കിയുള്ളത്