ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ വനിത; കൽപനാ ചൗള ഓർമയായിട്ട് 20 വർഷം
1 min read

ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യൻ വംശജയായ കൽപന ചൗള ഓർമയായിട്ട് 20 വർഷം. 2003 ഫെബ്രുവരി ഒന്നിലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിലാണ് കൽപന മരണമടഞ്ഞത്2003 ഫെബ്രുവരി ഒന്ന്. രാവിലെ ഒൻപത് മണിയോടെ നടുക്കുന്ന വാർത്തയെത്തി. എസ് ടി എസ് 107 കൊളംബിയ തകർന്നുവീണു . കൽപന ചൌളയുൾപ്പെടെ ഏഴ് പേരും അപകടത്തിൽ കൊല്ലപ്പെട്ടു. പതിനേഴ് ദിവസം നീണ്ടുനിന്ന യാത്രക്ക് ശേഷം ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ തിരിച്ചിറങ്ങാൻ മിനിട്ടുകൾ ബാക്കിയുള്ളപ്പോളാണ് ദുരന്തമെത്തിയത്. വാഹനത്തിന്റെ ഇന്ധനടാങ്കിനെ പൊതിഞ്ഞ പാളിയിൽ നിന്ന് ഒരു ചെറിയ കഷണം അടർന്നുതെറിച്ച് ഇടത്തേ ചിറകിൽ വന്നിടിച്ചതാണ് ദുരന്തത്തിന് കാരണമായത്. ചരിത്രം കുറിച്ച ബഹിരാകാശയാത്രയുടെ അവസാനം.
