മലപ്പുറത്ത് യുവാവിനെ കാണാതായ സംഭവം; പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് , അന്വേഷണം ഊർജിതം
1 min readമലപ്പുറം പള്ളിപ്പുറത്ത് യുവാവിനെ കാണാതായ സംഭവത്തിൽ അന്വേഷണ സംഘം പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. നാലാം തിയ്യതിയാണ് വിഷ്ണുജിത്ത് കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയത്. ഇന്നലെ വിവാഹം നടക്കേണ്ടിയിരുന്ന പള്ളിപ്പുറം കുരുന്തല വീട്ടിൽ വിഷ്ണുജിത്ത് (30)നെയാണ് കാണാതായത്.ഈ മാസം നാലിന് പാലക്കാട് പോയ വിഷ്ണുജിത്ത് പിന്നെ തിരിച്ചെത്തിയിട്ടില്ല. വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനാണ് യുവാവ് പാലക്കാടേക്ക് പോയത്. ഒരു ലക്ഷം രൂപ യുവാവിന്റെ പക്കൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. യുവാവിനായുള്ള അന്വേഷണം കോയമ്പത്തൂരിലേക്കും വ്യാപിപ്പിക്കുന്നു.