കര്‍ണാടക നിയമസഭയില്‍ മലയാളിയായ യു.ടി.ഖാദര്‍ സ്പീക്കറാകും

1 min read
SHARE

കര്‍ണാടക നിയമസഭയില്‍ മലയാളിയായ യു.ടി.ഖാദര്‍ സ്പീക്കറാകും. യു.ടി.ഖാദറിനെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനമായി. സ്പീക്കർ സ്ഥാനത്തേക്കുള്ള നാമനിർദേശപത്രിക ഇന്ന് സമർപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ടാൽ കർണാടക നിയമസഭാ ചരിത്രത്തിലെ മുസ്ലിംവിഭാഗത്തിൽ നിന്നുള്ള ആദ്യസിപീക്കറായിരിക്കും യു.ടി. ഖാദര്‍.സീപീക്കർ സ്ഥാനത്തേക്കായി ആർ.വി. ദേശ്പാണ്ഡേ, ടി.ബി. ജയചന്ദ്ര, എച്ച്.കെ. പാട്ടീൽ എന്നിവരുടെ പേരുകളാണ് ചർച്ചയിലുണ്ടായിരുന്നത്. എന്നാൽ അവസാന നിമിഷം യു.ടി ഖാദറിന് നറുക്കുവീഴുകയായിരുന്നു.

 

മംഗളൂരു മണ്ഡലത്തിൽ നിന്നാണ് യു.ടി ഖാദര്‍ എം എൽ എയായി വിജയിച്ചത്. 40,361 വോട്ടുകൾ നേടിയ ഖാദറിന്റെ ഭൂരിപക്ഷം 17,745 ആണ്. അഞ്ചാം തവണയാണ് അദ്ദേഹം എം.എൽ.എയായി. വിജയിക്കുന്നത്.