കവടിയാര്‍ ഭൂമി തട്ടിപ്പ് കേസ്: പ്രതിയായ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
1 min read

തിരുവനന്തപുരം കവടിയാര്‍ ജവഹര്‍ നഗറിലെ ഭൂമി തട്ടിപ്പ് കേസിൽ പ്രതിയായ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. അനന്തപുരി മണികണ്ഠന്‍ ആണ് ബാംഗ്ലൂരില്‍ വച്ച് അറസ്റ്റിലായത്. മ്യൂസിയം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈകിട്ടോടെ ഇയാളെ തിരുവനന്തപുരത്ത് എത്തിക്കും. കേസിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു.
ജവഹര്‍ നഗറിലെ ഒന്നരക്കോടി രൂപയുടെ വസ്തു തട്ടിപ്പ് കേസില്‍ മുഖ്യ സൂത്രധാരനാണ് മണികണ്ഠൻ. തിരുവനന്തപുരം ഡി സി സി അംഗമാണ്. തട്ടിപ്പ് നടത്തിയ മെറിന്‍ ജേക്കബ് എന്ന സ്ത്രീക്ക് ആവശ്യമായ രേഖകള്‍ നല്‍കിയത് മണികണ്ഠന്‍ ആണെന്നാണ് പൊലീസ് കണ്ടെത്തല്‍.മണികഠന്‍ പറഞ്ഞതിനനുസരിച്ചാണ് രേഖകളില്‍ ഒപ്പിട്ടതെന്നാണ് റിമാന്‍ഡില്‍ കഴിയുന്ന മെറിന്‍ ജേക്കബ് മൊഴി നല്‍കിയത്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 10 മുറികളുള്ള കെട്ടിടവും 14 സെന്റ് സ്ഥലവുമാണ് വ്യാജ ആധാരത്തിലൂടെ തട്ടിയെടുത്തത്.
