January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 7, 2026

കീം 2026: അപേക്ഷ സമര്‍പ്പിക്കാം ഇന്നു മുതൽ

SHARE

എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള സംസ്ഥാനത്തെ പ്രവേശന പരീക്ഷയായ കീം 2026 ന് ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കാം.

കരുതിയിരിക്കാം അവശ്യ സർട്ടിഫിക്കറ്റുകൾ

സംവരണ ആനുകൂല്യം, ഫീസ് ആനുകൂല്യം എന്നിവ ലഭിക്കുന്നതിനായി കാറ്റഗറി/സംവരണം/വരുമാനം മുതലായ സർട്ടിഫക്കറ്റുകൾ മുൻകൂർ വാങ്ങി വെയ്ക്കണം.

  • പിന്നാക്ക വിഭാഗക്കാർ (എസ്ഇബിസി), ഒഇസി വിദ്യാർഥികൾ പഠനാവശ്യങ്ങൾക്കായി സർക്കാർ നൽകുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. വില്ലേജ് ഓഫീസറാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.
  • എസ്-സി/എസ്ടി വിഭാഗക്കാർ തഹസിൽദാരിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ്.
  • നോൺ ക്രീമിലെയറിൽപ്പെടാത്ത ഒഇസിക്കാർ വില്ലേജ് ഓഫീസർ നൽകുന്ന സമുദായ സർട്ടിഫിക്കറ്റ്.
  • വാർഷികവരുമാനം അടിസ്ഥാനമാക്കിയുള്ള ഫീസ് ആനുകൂല്യം ലഭിക്കുന്നതിനായി ജനറൽ കാറ്റഗറിക്കാർ വരുമാന സർട്ടിഫക്കറ്റ്.
  • മിശ്ര വിവാഹിതരുടെ മക്കൾ വില്ലേജ് ഓഫീസറിൽ നിന്നും ലഭിക്കുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്.
  • നേറ്റിവിറ്റി സർട്ടിഫിക്കറ്റ്: സ്കൂൾ സർട്ടിഫിക്കറ്റ്/ജനന സർട്ടിഫിക്കറ്റ് എന്നിവയിൽ ജനനസ്ഥലം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് നേറ്റിവിറ്റി സർട്ടിഫിക്കറ്റായി പരിഗണിക്കും. അല്ലാത്തപക്ഷം വില്ലേജ് ഓഫീസിൽനിന്ന് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങണം.
  • ഇഡബ്ല്യുഎസ്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗക്കാർ വില്ലേജ് ഓഫീസിൽനിന്ന് സർട്ടിഫിക്കറ്റ് വാങ്ങണം.
  • 31ന് വൈകിട്ട് അഞ്ച് വരെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. www.cee.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലെ “കീം 2026 ഓൺലൈൻ ആപ്ലിക്കേഷൻ” എന്ന ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.