August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 26, 2026

കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡി ‘മിന്നല്‍ മാജിക്’ ഉടന്‍ വിപണിയില്‍; 400 രൂപ വില.

SHARE

പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറിയില്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡി ‘മിന്നല്‍ മാജിക്ക്’ ഉടന്‍ വിപണിയിലെത്തും. പാലക്കാട് മേനോന്‍പറയിലെ മലബാര്‍ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന മിന്നല്‍ മാജിക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യം.ഈ മാസം അവസാനത്തോടെയാണ് ‘മിന്നല്‍ മാജിക്ക്’ വിപണിയിലെത്തുക. പ്രതിദിനം 9000 കെയ്‌സ് മദ്യമാണ് ബെവ്‌കോ ഔട്ട്‌ലെറ്റിലെത്തുക. പിന്നീടത് 13000 കെയ്‌സ് മദ്യമായി മാറും. അര ലിറ്റര്‍ കുപ്പിയാണ് ആദ്യമെത്തുക. 400 രൂപയാണ് വില.മലബാര്‍ മിസ്റ്ററി എന്ന പേരാണ് ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ പേര് മാറ്റിയിരുന്നു. പുതിയ മദ്യത്തിന് പേര് നിര്‍ദേശിക്കാനുള്ള മത്സരത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പേര് മാറ്റിയത്. മത്സരത്തിന്റെ ഭാഗമായി വന്ന പേരുകളിലൊന്നായിരുന്നു മലബാര്‍ മിസ്റ്ററി.