കിടക്ക സംഭാവന നൽകി
1 min readഇരിട്ടി: വാർഡിൽ അപകടങ്ങളിൽ പെട്ട് വിശ്രമം ആവശ്യമായി വരുന്നവർക്ക് ഉപയോഗിക്കുവാൻ കഴിയുന്ന ആശുപത്രി കിടക്ക സംഭാവന നൽകി അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ ജോസ് എവൺ . പഞ്ചായത്തിലെ ഈന്തുംകരി ഏഴാം വാർഡിനെ പ്രതിനിധീകരിക്കുന്ന മെമ്പറാണ് ജോസ് എവൺ. ഉരുപ്പുംകുറ്റി സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന ചടങ്ങിൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ ഉരുപ്പുംകുറ്റി സെൻമേരിസ് പള്ളി വികാരി ഫാ. സുനിലിന് കിടക്ക കൈമാറി. 25000 രൂപ വിലവരുന്നതാണ് കട്ടിൽ അടക്കമുള്ള കിടക്ക. തന്റെ വാർഡിൽ ഭൂരിഭാഗവും ലോഡിങ്ങ് പോലുള്ള പ്രയാസകരമായ ജോലി ചെയ്യുന്നവരും ഇത്തരം അപകടങ്ങളിൽ പെടുന്നവരുമായത് കാരണമാണ് ഇത്തരം ഒരു കട്ടിലിനെക്കുറിച്ച് ചിന്തിക്കാൻ ഇടയായതെന്ന് ജോസ് എ വൺ പറഞ്ഞു.