September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 16, 2026

റൺവേയ്ക്ക് മുകളിൽ പട്ടം: ആകാശത്ത് ചുറ്റിക്കറങ്ങി വിമാനം

SHARE
തിരുവനന്തപുരം: വിമാനപാതയിൽ പട്ടം പറന്നത് കാരണം രണ്ട് വിമാനങ്ങൾ ഇറങ്ങുന്നതും ഉയരുന്നതും വൈകി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാന പറക്കലും ഏറെനേരം നിർത്തിവച്ചു. ഇറങ്ങേണ്ട വിമാനം 11 മിനിട്ടിന് ശേഷമാണ് റണ്‍വേ തൊട്ടത്. പറന്നുയരേണ്ട വിമാനം 45 മിനിട്ട് വൈകി. റൺവേയുടെ ഇരുന്നൂറ് അടി ഉയരത്തിലാണ് ഇന്നലെ വൈകിട്ടോടെ പട്ടം പറന്നത്. റൺവേയ്ക്ക് മുകളിൽ പട്ടം ഉണ്ടെന്ന വിവരം വിമാന താവളത്തിലെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ നിന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് നൽകി. അപകടസാധ്യത ഉള്ളതിനെ തുടർന്ന് അടിയന്തര സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തി. ഇറങ്ങാനുള്ള വിമാനങ്ങൾ ആകാശത്ത് ചുറ്റിക്കറങ്ങാൻ നിർദേശം നൽകി. പുറപ്പെടാൻ ഒരുങ്ങിയ വിമാനങ്ങൾ പാർക്കിങ് ബേയിൽ നിർത്തിയിട്ടു.
പട്ടം താഴെയിറക്കാന്‍ അഗ്നിശമന ഉദ്യോഗസ്ഥർ അടക്കം ഉള്ളവർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വൈകിട്ട് 6.30ഓടെ പട്ടം തനിയെ നിലം പതിച്ചു. പട്ടം പറത്തിയവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.